ഇപിയെ കുരുക്കിലാക്കിയ റിസോർട്ട് വിവാദം: അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

vaidhekam

ഇപി ജയരാജനെതിരായ ഉയർന്ന സാമ്പത്തിക ആരോപണ വിവാദവുമായി ബന്ധപ്പെട്ട പരാതിയിൽ അന്വേഷണത്തിന് സർക്കാരിന്റെ അനുമതി തേടി വിജിലൻസ്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം. യൂത്ത് കോൺഗ്രസാണ് ഇപി ജയരാജനെതിരെ വിജിലൻസിന് പരാതി നൽകിയത്

ഇപിക്കെതിരായ സാമ്പത്തിക ആരോപണങ്ങളടക്കം പരാതിയിൽ ഉന്നയിച്ചിരുന്നു. പിന്നാലെയാണ് അന്വേഷണത്തിന് അനുമതി തേടി വിജിലൻസ് സർക്കാരിനെ സമീപിച്ചത്. റിസോർട്ട് നിർമാണത്തിന് ആന്തുർ നഗരസഭ അനധികൃതമായാണ് അനുമതി നൽകിയതെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തുന്നതിനുള്ള അനുമതിയാണ് വിജിലൻസ് തേടിയിട്ടുള്ളത്. 

ഇതുസംബന്ധിച്ച ഫയൽ വിജിലൻസിന് സർക്കാർ അയച്ചിട്ടുണ്ട്. എന്നാൽ ഇപിക്കെതിരെയല്ല, റിസോർട്ടിന് അനധികൃതമായി അനുമതി നൽകിയെന്ന നഗരസഭക്കെതിരായ പരാതിയിലാണ് വിജിലൻസ് അന്വേഷണ നടപടികളിലേക്ക് കടക്കുന്നത്.
 

Share this story