സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നു: മുഖ്യമന്ത്രി

pinarayi

സർവീസ് മേഖലയിലെ ജീവനക്കാരെയും പൊതുജനങ്ങളെയും ഭിന്നിപ്പിക്കാൻ കേരളത്തിൽ ശ്രമം നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വലതുപക്ഷ സർക്കാരിന്റെ കാലത്ത് സർവീസ് മേഖലക്ക് വലിയ പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നു. കൊച്ചിയിൽ എൻജിഒ യൂണിയൻ വജ്രജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി

അഴിമതിമുക്തമായ സിവിൽ സർവീസ് എന്ന നിലയിൽ പ്രവർത്തിക്കാൻ എൻജിഒ യൂണിയന് മാത്രമേ കഴിയൂ എന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ സിവിൽ സർവീസ് മറ്റേത് സംസ്ഥാനത്തേക്കാളും സംതൃപ്തമാണ്. എന്നാൽ ആ സംതൃപ്തി പ്രകടിപ്പിക്കേണ്ടത് ജനങ്ങൾക്ക് നൽകുന്ന സേവനത്തിലൂടെയാണ്. 

രാജ്യത്ത് തൊഴിലാളികളുടെ അവകാശങ്ങൾ ഇല്ലാതാക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. തൊഴിലന്വേഷകരുടെ എണ്ണം വർധിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
 

Share this story