തൃശ്ശൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു; നിരവധി പേർക്ക് പരുക്ക്

maniyan
തൃശ്ശൂരിൽ തേനീച്ചയുടെ കുത്തേറ്റ് വയോധികൻ മരിച്ചു. അവണൂർ സ്വദേശി മച്ചിങ്ങൽ മണിയൻ നായർ ആണ് മരിച്ചത്. വെട്ടുകാടിൽ കണ്ണൻ നമ്പിയത്ത് എന്നയാളുടെ വീട്ടിൽ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് തേനീച്ചയുടെ കുത്തേറ്റത്. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മണിയൻ നായരുടെ ഭാര്യ ശാരദ, രാജു, മറ്റ് അഞ്ച് പേർ എന്നിവർക്കും തേനീച്ചയുടെ കുത്തേറ്റിട്ടുണ്ട്. ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
 

Share this story