തെരഞ്ഞെടുപ്പ് കോഴ: പ്രസീത പുറത്തുവിട്ട ശബ്ദസംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേതെന്ന് സ്ഥിരീകരണം

K Surendran

ബത്തേരി നിയമസഭാ തെരഞ്ഞെടുപ്പ് കോഴക്കേസിൽ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റേത് തന്നെയെന്ന് സ്ഥിരീകരണം. ഇതുസംബന്ധിച്ച് ഫോറൻസികിന്റെ ശബ്ദപരിശോധന റിപ്പോർട്ട് ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറി

ജെആർപി നേതാവ് സി കെ ജാനുവിന് നൽകിയ പണത്തിന്റെ കണക്ക് ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരുന്നു. പ്രസീദ അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണമാണ് കേസിലെ പ്രധാന തെളിവ്. സുരേന്ദ്രന് പുറമെ സി കെ ജാനു, പ്രസീത, വയനാട്ടിലെ ബിജെപി നേതാവ് പ്രശാന്ത് മലയവൽ എന്നിവരുടെ ശബ്ദവും തിരിച്ചറിഞ്ഞിട്ടുണ്ട്

ഫോറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ കെ സുരേന്ദ്രൻ, സി കെ ജാനു എന്നിവർക്കെതിരെ ഉടൻ കുറ്റപത്രം സമർപ്പിക്കും. ബത്തേരിയിൽ എൻഡിഎ സ്ഥാനാർഥിയാകാൻ സി കെ ജാനുവിന് സുരേന്ദ്രൻ 35 ലക്ഷം രൂപ കോഴ നൽകിയെന്നാണ് കേസ്.
 

Share this story