പിഎസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലുകൾ ഇനി സ്വയം തിരുത്താം; ഈ മാസം 26 മുതൽ പ്രാബല്യത്തിൽ

PSC

തിരുവനന്തപുരം: പിഎസ് സിയുടെ ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഇനി മുതൽ ഉദ്യോഗാർഥികൾക്കു തന്നെ തിരുത്താം.  ജനുവരി 26 മുതലാവും ഈ സൗകര്യങ്ങൾ ലഭ്യമാവുക. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ ഒഴികെ ഉള്ള എന്തു വിവരവും ഉദ്യോഗാർഥികൾക്ക് സ്വയം തിരുത്താനാവും. 

യോഗ്യത, സമുദായം എന്നിവയിലും തിരുത്തൽ സാധ്യമാണ്. ഒറ്റത്തവണ വേരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർക്കും അല്ലാത്തവർക്കും നേരിട്ട് തീരുത്താം. വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചവർസ്വയം തിരുത്തലുകൾ അടുത്ത സർട്ടിഫിക്കറ്റ് പരിശോധന ഉദ്യോഗസ്ഥർക്ക് മുൻപാകെ പരിശോധനയ്ക്ക് വിധേയമായക്കേണ്ടതാണ്. പ്രൊഫൈൽ ഉണ്ടെങ്കിലും ഇതുവരെ ഒരു തസ്തികകളിലേക്കും അപേക്ഷ നൽകാത്തവർക്ക് എപ്പോൾ വേണമെങ്കിലും തിരുത്താം. 

ഇതിന്‍റെ ആധികാരികത ഉറപ്പു വരുത്താൻ ഒടിപി സൗകര്യം ഉണ്ടാവും. എന്നാൽ സർക്കാർ സർവ്വീസിലിരിക്കെ അപേക്ഷ സമർപ്പിച്ചവർക്ക് ഇവ പ്രയോജനപ്പെടുത്താനാവില്ല

Share this story