കെഎസ്ഇബി ഫ്യൂസ് ഊരിയങ്കെിലും കാര്യവട്ടത്തെ ഇന്ത്യാ-ദക്ഷിണാഫ്രിക്ക മത്സരത്തെ ബാധിക്കില്ല

greenfield

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത് സമ്മർദ തന്ത്രത്തിന്റെ ഭാഗമായെന്ന് സൂചന. രണ്ടര കോടിയോളം രൂപ വൈദ്യുതി നിരക്ക് ഇനത്തിൽ കെഎസ്ഇബിക്ക് നൽകാനുണ്ട്. ഈ തുക അടയ്ക്കാത്ത സാഹചര്യത്തിലായിരുന്നു നടപടി. ഇന്ത്യാ-ദക്ഷിണാഫ്രിക്ക ടി20 മത്സരം ഈ മാസം 28ന് സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് കെഎസ്ഇബിയുടെ നടപടി

രാജ്യാന്തര മത്സരത്തിന്റെ പശ്ചാത്തലത്തിൽ കുടിശ്ശിക പിരിച്ചെടുക്കാനുള്ള കെഎസ്ഇബിയുടെ സമ്മർദ തന്ത്രമാണിത്. എന്നാൽ സ്റ്റേഡിയത്തിൽ വൈദ്യുതി തടസ്സപ്പെടുത്തിയാലും മത്സരത്തെ ബാധിക്കില്ലെന്നാണ് വിവരം. കളി നടക്കുന്ന ദിവസം ജനറേറ്ററുകൾ ഉപയോഗിച്ചാണ് സ്‌റ്റേഡിയത്തിലെ വെളിച്ചവും മറ്റ് ഉപകരണങ്ങളും നിയന്ത്രിക്കുക.
 

Share this story