ഗവർണർ പോലും ഈ നാട്ടിൽ സുരക്ഷിതനല്ല; കേന്ദ്രത്തെ സമീപിക്കുമെന്ന് ഗവർണർ

governor

മുഖ്യമന്ത്രിക്കെതിരായ ആരോപണം ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. മുഖ്യമന്ത്രിയെ ഓർത്ത് സഹതാപം തോന്നുന്നു. കണ്ണൂർ സംഭവത്തിൽ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരമാണ്. തന്നെ ആക്രമിച്ച ദൃശ്യങ്ങൾ നാളെ പുറത്തുവിടും. 

ഗവർണർക്കെതിരെ ആക്രമണം നടക്കുമ്പോൾ പരാതി കിട്ടിയിട്ട് വേണോ സർക്കാരിന് അന്വേഷിക്കാൻ. ഗവർണർ പോലും ഇന്നാട്ടിൽ സുരക്ഷിതനല്ല. ഈ വിഷയത്തിൽ കേന്ദ്രത്തെ സമീപിക്കും. അതിനുള്ള ഘട്ടമായെന്നും ഗവർണർ പറഞ്ഞു. 

ഗവർണറുടെ ഓഫീസ് പരാതി നൽകിയോ എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചോദ്യത്തിന് സെക്രട്ടറിക്ക് നിയമം അറിയില്ലേ എന്നായിരുന്നു ഗവർണറുടെ മറുപടി. ഇത് സ്വമേധയാ എടുക്കേണ്ട കേസാണ്. സർവകലാശാല വിഷയങ്ങളിൽ ഇടപെടില്ലെന്ന് വ്യക്തമാക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ  കത്തും നാളെ പുറത്തുവിടുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.
 

Share this story