നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുത്, വ്യക്തിപരമായി അക്രമിക്കപ്പെട്ടു: ബിനു പുളിക്കക്കണ്ടം

binu

കേരളാ കോൺഗ്രസ് എമ്മിന്റെ കടുത്ത എതിർപ്പിനെ തുടർന്ന് പാലാ നഗരസഭാ ചെയർമാൻ സ്ഥാനം നഷ്ടമായതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി സിപിഎം അംഗം ബിനു പുളിക്കക്കണ്ടം. ഇനി പോരാട്ടത്തിന്റെ നാളുകളാണെന്ന് ബിനു പറഞ്ഞു. കേരളാ കോൺഗ്രസിന്റെ എതിർപ്പിനെ തുടർന്ന് ഇടത് സ്വതന്ത്ര ജോസിൻ ബിനോയെയാണ് സിപിഎം ചെയർമാൻ സ്ഥാനാർഥിയാക്കിയത്

പാർട്ടിയുടെ തീരുമാനം അംഗീകരിക്കുന്നുവെന്ന് ബിനു പുളിക്കക്കണ്ടം പറഞ്ഞു. പാർട്ടി ചട്ടക്കൂടിൽ നിന്ന് പ്രവർത്തിക്കും. വ്യക്തിപരമായി ആക്രമിക്കപ്പെട്ടോ എന്ന ചോദ്യത്തിന് ഉണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ചില കാര്യങ്ങൾ തുറന്നുപറയാനുണ്ട്. അത് തെരഞ്ഞെടുപ്പിന് ശേഷം തുറന്നുപറയും. അന്തർ നാടകങ്ങൾ ഉണ്ടായി. നസ്രത്തിൽ നിന്നും നന്മ പ്രതീക്ഷിക്കരുതെന്ന് കേട്ടിട്ടുണ്ട്. കയ്യാങ്കളിയുടെ വീഡിയോ ബോധപൂർവം പ്രചരിപ്പിച്ചുവെന്നും ബിനു പറഞ്ഞു. കറുത്ത ഷർട്ടും ധരിച്ചാണ് ബിനു ഇന്ന് നഗരസഭയിൽ എത്തിയത്.
 

Share this story