കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം; നഷ്ടപരിഹാരം 50 ലക്ഷം നൽകണമെന്ന് ചെന്നിത്തല

Ramesh Chennithala

വയനാട് പുതുശ്ശേരിയിൽ കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് രമേശ് ചെന്നിത്തല. അയൽ സംസ്ഥാനങ്ങളിലെ സർക്കാരുകളുമായി ചർച്ച നടത്തണം. നഷ്ടപരിഹാരം 50 ലക്ഷമെങ്കിലും നൽകണം. ആരോഗ്യവകുപ്പിന് ഗുരുതര വീഴ്ചയാണ് സംഭവിച്ചതെന്നും ചെന്നിത്തല ആരോപിച്ചു

തോമസ് എന്ന കർഷകനാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്. തോമസിന്റെ മരണത്തിന് കാരണം വയനാട് മെഡിക്കൽ കോളജിൽ നിന്നും മതിയായ ചികിത്സ ലഭിക്കാത്തതാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴിയാണ് തോമസ് മരിച്ചത്. എന്നാൽ ചികിത്സ വൈകിയിട്ടില്ലെന്നും പിഴവ് സംഭവിച്ചിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രി വിശദീകരിക്കുന്നത്.
 

Share this story