കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവം; മെഡിക്കൽ കോളജിനെതിരെ തോമസിന്റെ കുടുംബം
Jan 16, 2023, 11:52 IST

വയനാട് കടുവയുടെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ വയനാട് ഗവ. മെഡിക്കൽ കോളജിനെതിരെ ആരോപണവുമായി കുടുംബം. മരിച്ച തോമസിന് ചികിത്സ നൽകുന്നതിൽ ഗവ. മെഡിക്കൽ കോളജ് വീഴ്ച വരുത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി തോമസിന്റെ വീട്ടിലെത്തിയപ്പോഴാണ് കുടുംബം പരാതി അറിയിച്ചത്
മെഡിക്കൽ കോളജിൽ നല്ല ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല. ആംബുലൻസ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചെന്ന് തോമസിന്റെ മകൾ സോന മന്ത്രിയോട് പറഞ്ഞു. പരാതി പറയുന്നതിനിടെ സോന മന്ത്രിക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. പുതുശ്ശേരി വെള്ളാരംകുന്ന് സ്വദേശി തോമസ് എന്ന സാലുവാണ് കടുവയുടെ ആക്രമണത്തിൽ മരിച്ചത്.