ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു

elephant

ഇടുക്കി ശാന്തൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ കൊല്ലപ്പെട്ടു. ശാന്തൻപാറ തലകുളം സ്വദേശി സാമുവൽ ആണ് മരിച്ചത്. തലകുളത്തെ ഏലത്തോട്ടത്തിൽ കൃഷി ജോലികൾ ചെയ്യുന്നതിനിടെയാണ് ഒറ്റയാൻ ആക്രമിച്ചത്. മൃതദേഹം കൃഷി സ്ഥലത്ത് നിന്ന് ആശുപത്രിയിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചു

അട്ടപ്പാടിയിലും കാട്ടാന ആക്രമണത്തിൽ യുവാവ് മരിച്ചിരുന്നു. പുതൂർ പട്ടണക്കൽ ഊരിലെ മുരുകനാണ് മരിച്ചത്. ഇന്നലെ രാത്രിയിൽ വീട്ടിലേക്ക് നടന്നുവരുന്നതിനിടെയാണ് കാട്ടാന മുരുകനെ ആക്രമിച്ചത്. മൃതദേഹം അഗളി സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Share this story