സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ; ചിറ്റൂരിൽ 48കാരൻ ജീവനൊടുക്കി

suicide

പാലക്കാട് ചിറ്റൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു. കറുകമണി സ്വദേശി മുരളീധരനാണ്(48)ജീവനൊടുക്കിയത്. ചെളി കാരണം പാടത്തേക്ക് കൊയ്ത്ത് യന്ത്രം ഇറക്കാൻ പറ്റാതിരുന്നതിൽ മുരളീധരൻ അസ്വസ്ഥനായിരുന്നു. പത്ത് ഏക്കർ പാടം പാട്ടത്തിന് എടുത്താണ് മുരളീധരൻ കൃഷി നടത്തിയിരുന്നു

15 ദിവസം മുമ്പ് ഇവ വിളവെടുക്കാൻ പ്രായമായിരുന്നു. എന്നാൽ ചെളി നിറഞ്ഞ പ്രദേശമായതിനാൽ ഭാരമുള്ള കൊയ്ത്തു യന്ത്രം തമിഴ്‌നാട്ടിൽ നിന്നാണ് എത്തിച്ചിരുന്നത്. വിളവെടുപ്പ് വൈകിയതിനെ തുടർന്ന് ഇത് തമിഴ്‌നാട്ടിലേക്ക് തന്നെ തിരിച്ചുകൊണ്ടുപോയി. ബാങ്കിൽ നിന്ന് വായ്പയെടുത്തും സ്വർണം പണയം വെച്ചുമാണ് മുരളീധരൻ കൃഷിയിറക്കിയത്.
 

Share this story