അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ 2,67,95,581 വോട്ടർമാർ

Votter id

തിരുവനന്തപുരം : 2023ലെ പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കലിൻറെ ഭാഗമായി സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 2023 ജനുവരി 1 യോഗ്യതാ തീയതിയായുള്ള അന്തിമ വോട്ടർപട്ടികയാണ് പ്രസിദ്ധീകരിച്ചത്.  ആകെ 2,67,95,581 വോട്ടർമാരാണ് പട്ടികയിലുള്ളത്.  2022 നവംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിലെ മൊത്തം വോട്ടർമാരുടെ എണ്ണം 2,71,62,290 ആയിരുന്നു.

വോട്ടർപട്ടിക ശുദ്ധീകരണ പ്രക്രിയയുടെ പശ്ചാത്തലത്തിൽ മരിച്ചവർ (3,60,161), മാറ്റിപ്പാർപ്പിച്ചവർ (1,97,497) 5,65,334 വോട്ടർമാരുടെ പട്ടികയിൽ നിന്ന് ഒഴിവാക്കി. ബൂത്ത് ലെവൽ ഓഫീസർമാർ പതിവായി വീടുകൾ സന്ദർശിച്ച് മരിച്ചവരുടെ വിവരങ്ങൾ ഏറ്റവും പുതിയ വിവരങ്ങൾ ശേഖരിച്ചത്

അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ ലഭ്യമായിട്ടുണ്ട്. താലൂക്ക് ഓഫീസുകളിലെയും വില്ലേജ് ഓഫീസുകളിലെയും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശമുള്ള അന്തിമ വോട്ടർ പട്ടികയും സൂക്ഷ്മപരിശോധനയ്ക്കായി ലഭ്യമാണ്. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർപട്ടിക സ്വീകരിച്ച് പരിശോധന നടത്താം

Share this story