സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യേണ്ടി വരുമെന്ന് ധനമന്ത്രി

balagopal

ഖാദി ബോർഡ് വൈസ് ചെയർമാൻ പി ജയരാജന് പുതിയ കാർ വാങ്ങുന്ന തീരുമാനത്തിൽ പ്രതികരിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും അത്യാവശ്യ കാര്യങ്ങൾ ചെയ്യാതിരിക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. 

പി ജയരാജന്റെ ശാരീരിക ബുദ്ധിമുട്ട്, പ്രത്യേക സുരക്ഷ, നിലവിലെ വാഹനത്തിന്റെ കാലപ്പഴക്കം എന്നിവ കണക്കിലെടുത്താണ് 35 ലക്ഷം രൂപക്ക് പുതിയ കാർ വാങ്ങുന്നത്. വ്യവസായ മന്ത്രി കൂടി പങ്കെടുത്ത ഖാദി ബോർഡ് യോഗമാണ് വാഹനം വാങ്ങാൻ തീരുമാനിച്ചത്

ഖാദി ബോർഡിൽ നിന്നാണ് പണം അനുവദിക്കുന്നത്. 35 ലക്ഷം രൂപയുടെ കാർ വാങ്ങുന്നതിനെ ബുള്ളറ്റ് പ്രൂഫ് കാർ ആക്കി കേരളത്തിലെ ചില മാധ്യമങ്ങൾ് ഇന്നലെ അവതരിപ്പിച്ചിരുന്നു.
 

Share this story