വ്യാജ രാജിക്കത്തിന് പിന്നിൽ ആരെന്ന് കണ്ടെത്തണം; ഡിജിപിക്ക് പരാതിയുമായി സുധാകരൻ

sudhakaran

കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി സന്നദ്ധത അറിയിച്ചെന്ന പേരിൽ പ്രചരിച്ച വ്യാജ കത്തിൽ അന്വേഷണം വേണമെന്ന് കെ സുധാകരൻ. ഇക്കാര്യം ആവശ്യപ്പെട്ട് സുധാകരൻ ഡിജിപിക്ക് പരാതി നൽകി. വ്യാജക്കത്തിന്റെ അടിസ്ഥാനത്തിൽ ചില മാധ്യമങ്ങൾ തനിക്കെതിരെ വാർത്ത നൽകിയെന്നും അതിന്റെ നിജസ്ഥിതിയും ഉറവിടവും കണ്ടെത്തണമെന്നും പരാതിയിൽ സുധാകരൻ ആവശ്യപ്പെട്ടു

കത്തിന് പിന്നിൽ പ്രവർത്തിച്ചവരെ എത്രയും വേഗം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കണം. അതിനാവശ്യമായ എല്ലാ പിന്തുണയും സഹകരണവും കെപിസിസിയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നും സുധാകരൻ പറഞ്ഞു.
 

Share this story