തിരുവനന്തപുരം നഗരമധ്യത്തിൽ തീപിടിത്തം
Jan 7, 2023, 17:31 IST

തിരുവനന്തപുരം: തലസ്ഥാന നഗരമധ്യത്തിൽ തീപിടിത്തം. സ്റ്റാച്യുവിന് സമീപം രാജകുമാരി ടെക്സ്റ്റൈൽസിന്‍റെ നിർമാണ യൂണിറ്റിലാണ് തീപിടിത്തമുണ്ടായത്.
ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവം. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല