കൊച്ചി പുറംകടലിൽ വെച്ച് മത്സ്യബന്ധന ബോട്ടിൽ ചരക്കുകപ്പൽ ഇടിച്ചു; നാല് പേർക്ക് പരുക്ക്

Boat

കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ ചരക്കുകപ്പൽ ഇടിച്ചു. കൊച്ചി പുറംകടലിൽ വെച്ചാണ് സംഭവം. ബോട്ടിലുണ്ടായിരുന്ന നാല് പേർക്ക് പരുക്കേറ്റു. മലേഷ്യൻ ചരക്കുകപ്പലാണ് ഇടിച്ചത്. ഗ്ലോബൽ എന്ന മലേഷ്യൻ ചരക്കുകപ്പലാണ് ഇടിച്ചതെന്നാണ് കോസ്റ്റൽ പോലീസ് നൽകുന്ന വിവരം

ഇടിച്ചതിന് ശേഷം കപ്പൽ നിർത്താതെ പോയെന്ന് കോസ്റ്റൽ പോലീസ് പറയുന്നു. ഫോർട്ട് കൊച്ചി കോസ്റ്റൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Share this story