അമ്പലപ്പുഴയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം

car

ദേശീയപാതയിൽ അമ്പലപ്പുഴ കക്കാഴം മേൽപ്പാലത്തിൽ കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം. കാറിൽ സഞ്ചരിച്ചിരുന്ന തിരുവനന്തപുരം പെരുങ്കടവിള ആലത്തൂർ സ്വദേശികളായ പ്രസാദ്(24), ഷിജു ദാസ്(24), സച്ചിൻ, സുമോദ്, കൊല്ലം തേവലക്കര സ്വദേശി അമൽ(26) എന്നിവരാണ് മരിച്ചത്. ഐഎസ്ആർഒ ക്യാന്റീനിലെ ജീവനക്കാരാണ് ഇവർ

നാല് പേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്. കാർ അമിത വേഗതയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. പുലർച്ചെ ഒന്നരയോടെയാണ് സംഭവം. അപകടത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ലോറി ഡ്രൈവറെയെയും സഹായിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
 

Share this story