മലപ്പുറം തിരൂരിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്

dog

മലപ്പുറം തിരൂരിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്
തിരൂർ പുല്ലൂരിൽ തെരുവ് നായ ആക്രമണത്തിൽ അഞ്ച് പേർക്ക് പരുക്ക്. രണ്ട് കുട്ടികളെയും മൂന്ന് മുതിർന്നവരെയുമാണ് തെരുവ് നായ കടിച്ചത്. മുഖത്തും കാലിലുമായാണ് എല്ലാവർക്കും പരുക്കേറ്റത്. ഇവരെ തിരൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഇന്നലെ മലപ്പുറത്ത് തെരുവ് നായ ശല്യത്തിനെതിരെ ജനങ്ങൾ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഇതിന് പിന്നാലെയാണ് തിരൂരിലും തെരുവ് നായ ആക്രമണമുണ്ടായത്.
 

Share this story