ഏറ്റവും മികച്ച മന്ത്രിക്കുള്ള ഫൊക്കാന പുരസ്‌കാരം പിഎ മുഹമ്മദ് റിയാസിന്

riyas
വടക്കേ അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാന ഏർപ്പെടുത്തിയ സംസ്ഥാനത്തെ ഏറ്റവും മികച്ച മന്ത്രിക്കുള്ള പുരസ്‌കാരത്തിന് ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് അർഹനായി. മന്ത്രിയെന്ന നിലയിൽ മുഹമ്മദ് റിയാസിന്റെ പ്രവർത്തനങ്ങൾ ഏറെ സുത്യാർഹവും അഭിനന്ദനാർഹവുമാണെന്ന് സംഘാടകർ നിരീക്ഷിച്ചു. മാർച്ച് 31, ഏപ്രിൽ ഒന്ന് തിയ്യതികളിൽ തിരുവനന്തപുരം ഹയാത്ത് റീജൻസിൽ വെച്ച് നടക്കുന്ന ചടങ്ങിൽ വെച്ച് മന്ത്രിക്ക് പുരസ്‌കാരം സമ്മാനിക്കുമെന്ന് സംഘടനാ ഭാരവാഹികൾ അറിയിച്ചു
 

Share this story