പത്തനംതിട്ടയിലെ സ്‌കൂളിൽ ഭക്ഷ്യവിഷബാധ; 13 കുട്ടികളും അധ്യാപികയും ചികിത്സ തേടി

food

സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യവിഷബാധ. പത്തനംതിട്ട ചന്ദനപ്പിള്ളി റോസ് ഡെയിൽ സ്‌കൂളിലാണ് ഭക്ഷ്യവിഷബാധ. 13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി. ആരുടെയും നില ഗുരുതരമല്ല. ചിക്കൻ ബിരിയാണി കഴിച്ച കുട്ടികൾക്കാണ് അസ്വസ്ഥതയുണ്ടായത്. സ്‌കൂൾ വാർഷികാഘോഷത്തിലാണ് ബിരിയാണി വിതരണം ചെയ്തത്

കഴിഞ്ഞ ദിവസം കാസർകോട് കുഴിമന്തി കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റ 19കാരി അഞ്ജു ശ്രീയെന്ന പെൺകുട്ടി മരിച്ചിരുന്നു. ഇതിന് പിന്നാലെ സംസ്ഥാനത്തെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടന്നുവരികയാണ്.
 

Share this story