എഫ്‌ഐആറിൽ ഭക്ഷ്യവിഷബാധയെന്ന് രേഖപ്പെടുത്തിയില്ല; പോലീസിനെതിരെ രശ്മിയുടെ കുടുംബം

rashmi

കോട്ടയത്ത് ഭക്ഷ്യവിഷബാധയേറ്റ് മരിച്ച നഴ്‌സ് രശ്മിയുടെ കുടുംബം പോലീസിനെതിരെ രംഗത്ത്. എഫ് ഐ ആറിൽ രശ്മി മരിച്ചത് ഭക്ഷ്യവിഷബാധയേറ്റാണെന്ന് പോലീസ് രേഖപ്പെടുത്തിയില്ലെന്നും ശാരീരിക അസ്വസ്ഥതയെ തുടർന്നുള്ള അവശതയെന്നാണ് രേഖപ്പെടുത്തിയതെന്നും സഹോദരൻ വിഷ്ണുരാജ് ആരോപിച്ചു. എന്നാൽ ഭക്ഷ്യവിഷബാധയെന്ന് സ്ഥിരീകരിക്കാൻ രശ്മിയുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം വരണമെന്ന നിലപാടാണ് പോലീസ് അറിയിക്കുന്നത്

ഡിസംബർ 29നാണ് സംക്രാന്തിയിലെ ഹോട്ടലിൽ നിന്ന് രശ്മി ഭക്ഷണം കഴിച്ചത്. അന്ന് അവിടെ നിന്ന് ഭക്ഷണം കഴിച്ച നിരവധി പേർ ഇപ്പോഴും ചികിത്സയിലാണ്. എന്നിട്ടും എഫ്‌ഐആറിൽ ഭക്ഷ്യവിഷബാധയെന്ന് പോലീസ് രേഖപ്പെടുത്താൻ തയ്യാറാകാതിരുന്നത് ദുരൂഹമാണെന്ന് കുടുംബം ആരോപിച്ചു.
 

Share this story