ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്; സമസ്തയുടെ നിർദേശത്തിനെതിരെ മന്ത്രി ശിവൻകുട്ടി

sivankutty

ഫുട്‌ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ നിർദേശത്തിനെതിരെ മന്ത്രി വി ശിവൻകുട്ടി. ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണെന്നും വ്യക്തികളുടെ അവകാശങ്ങൾക്ക് മേൽ കൈ കടത്താൻ ആർക്കും അധികാരമില്ലെന്നും മന്ത്രി കോഴിക്കോട് പറഞ്ഞു. 

ഫുട്‌ബോൾ ആരാധന വ്യക്തി സ്വാതന്ത്ര്യമാണ്. ഇന്ത്യൻ ഭരണഘടന അതിനുള്ള സ്വാതന്ത്ര്യം നൽകുന്നുണ്ട്. സമസ്തക്ക് നിർദേശിക്കാനുള്ള അവകാശമുണ്ട്. പക്ഷേ അത് സ്വീകരിക്കണോ വേണ്ടയോ എന്ന് വ്യക്തികൾക്ക് തീരുമാനിക്കാമെന്നും മന്ത്രി പറഞ്ഞു. സമസ്തയുടെ നിർദേശം വിവാദത്തിന് കാരണമായിരുന്നു

താരാരാധന അതിര് കടക്കരുതെന്നും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളുടെ പതാക കെട്ടുന്നത് ശരിയല്ലെന്നുമാണ് സമസ്ത ഖുതുബ കമ്മിറ്റി പുറത്തിറക്കിയ സർക്കുലറിൽ പറയുന്നത്. കളി കാണാനായി നമസ്‌കാരം ഉപേക്ഷിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും സമസ്ത പറഞ്ഞിരുന്നു.
 

Share this story