കാട്ടാക്കട മർദനം: കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചുമത്തി

ksr

കാട്ടാക്കടയിൽ മകൾക്ക് മുന്നിലിട്ട് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് കൂടി ചേർത്തു. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്. രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും മൊഴി പ്രകാരമാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയത്. 

ഏഴ് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ഇന്നലെയാണ് ആമച്ചാൽ സ്വദേശി പ്രേമനനെ കെഎസ്ആർടിസി ജീവനക്കാർ വളഞ്ഞിട്ട് മർദിച്ചത്. മകളുടെ കൺസെഷൻ ടിക്കറ്റ് പുതുക്കാനെത്തിയതായിരുന്നു ഇവർ. നിലവിൽ കാട്ടാക്കട ആശുപത്രിയിൽ ചികിത്സയിലാണ് മർദനമേറ്റ പ്രേമനൻ
 

Share this story