കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച് കഴിച്ച നാല് പേർ അറസ്റ്റിൽ
Sun, 29 Jan 2023

കോതമംഗലത്ത് ഉടുമ്പിനെ പിടിച്ച് കറിവെച്ച് കഴിച്ച നാല് പേർ അറസ്റ്റിൽ. അഞ്ചാം മൈൽ സെറ്റിൽമെന്റിലെ ബാബു, മജേഷ്, മനോഹരൻ, പൊന്നപ്പൻ എന്നിവരാണ് അറസ്റ്റിലായത്. നേര്യമംഗലം ഫോറസ്റ്റ് റേഞ്ചിലെ വാളറ സ്‌റ്റേഷൻ പരിധിയിൽ ഇന്നലെയായിരുന്നു സംഭവം. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാളറ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ സിജി മുഹമ്മദിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്.