താരസംഘടനയായ അമ്മക്ക് ജി എസ് ടി നോട്ടീസ്; ലഭിച്ച വരുമാനത്തിന് നികുതി അടയ്ക്കണം

amma
താരസംഘടനയായ അമ്മക്ക് ജി എസ് ടി നോട്ടീസ്. സ്‌റ്റേജ് ഷോകളിൽ നിന്നടക്കം ലഭിച്ച വരുമാനത്തിന് ജി എസ് ടി നൽകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. ചാരിറ്റബിൾ ഇൻസ്റ്റിറ്റിയൂഷൻ എന്ന നിലയ്ക്കാണ് സംഘടന രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ വരുമാനം ലഭിച്ചിട്ടുണ്ടെങ്കിൽ ജി.എസ്.ടി നൽകണമെന്നാണ് നിർദേശം. 2017 മുതലുള്ള ജി എസ് ടിയാണ് അടയ്‌ക്കേണ്ടത്. ഇക്കാര്യത്തിൽ അധികൃതർക്ക് ഉടൻ മറുപടി നൽകുമെന്ന് അമ്മ ഭാരവാഹികൾ അറിയിച്ചു.
 

Share this story