ഗാഡ്ഗിൽ മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ടു; ആശങ്ക തുടങ്ങിയത് അവിടെ നിന്നെന്ന് മന്ത്രി

saseendran

മാധവ് ഗാഡ്ഗിലിനെ പോലുള്ളവർ മലയോര ജനതയുടെ മനസ്സിൽ തീ കോരിയിട്ടെന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ. ഗാഡ്ഗിൽ റിപ്പോർട്ട് മുതൽ തുടങ്ങിയ ആശങ്കയാണ് പശ്ചിമഘട്ട മേഖലയിലെ കർഷകർക്കുള്ളതെന്നും മന്ത്രി പറഞ്ഞു. ആരെയും കൊല്ലാനല്ല, ഒരു സന്തുലിതാവസ്ഥ ഉണ്ടാക്കുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങൾ പോകേണ്ടത്.

വന്യമൃഗങ്ങൾക്കും മനുഷ്യർക്കും അവരുടേതായ അവകാശമുണ്ട്. ഇത് രണ്ടും ലോകത്തിലെ സൃഷ്ടികളാണ് എന്ന വസ്തുത മറന്നുപോകരുതെന്നും ശശീന്ദ്രൻ പറഞ്ഞു. അതേസമയം പാലക്കാട് ധോണിയിലിറങ്ങിയ പിടി 7നെ പിടികൂടാൻ വനംവകുപ്പ് ഇതുവരെ നടത്തിയ ഏറ്റവും വലിയ ദൗത്യമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.
 

Share this story