കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുണ്ടാ ആക്രമണം; മുഖ്യമന്ത്രി മറുപടി പറയണമെന്ന് കെ കെ രമ

rema

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്നത് ഗുണ്ടാ ആക്രമണമെന്ന് കെ കെ രമ എംഎൽഎ. മുഖ്യമന്ത്രി മറുപടി പറയണം. വിഷയം ഗൗരവമുള്ളതാണ്. പൊലീസിനെ രാഷ്ട്രീയ ചട്ടുകമായി മാറ്റിയത് ഇപ്പോഴത്തെ ആഭ്യന്തര വകുപ്പാണെന്നും കെ കെ രമ എംഎൽഎ വിമർശിച്ചു.

പൊലീസുമായി പ്രതികൾ സഹകരിക്കുന്നില്ല. ആഭ്യന്തരവകുപ്പ് പരാജയമെന്ന് സിപിഎം ജില്ലാ സെക്രട്ടറിയും സമ്മതിച്ചതാണ്. പ്രതികളെ രക്ഷിക്കാൻ സിപിഎം എല്ലാ ശ്രമവും നടത്തുന്നുണ്ടെന്ന് കെ കെ രമ എംഎൽഎ ആരോപിച്ചു

അതേസമയം പ്രതികൾ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നാണ് പോലീസ് പറയുന്നത്. ഏഴ് മണിക്കൂർ ചോദ്യം ചെയ്തിട്ടും പ്രതികൾ സഹകരിക്കാൻ തയ്യാറായില്ല. ഇതിനാൽ തെളിവെടുപ്പും മുടങ്ങി. സുരക്ഷാ ജീവനക്കാരനെ ചവിട്ടാനുപയോഗിച്ച ചെരുപ്പുകളും കണ്ടെത്താനായില്ലെന്ന് പോലീസ് പറയുന്നു. 

Share this story