ഗുണ്ടാബന്ധം: തിരുവനന്തപുരത്ത് രണ്ട് ഡി.വൈ.എസ്.പിമാരെ സസ്‌പെൻഡ് ചെയ്തു
Jan 19, 2023, 17:02 IST

ഗുണ്ടാബന്ധത്തിന്റെ പേരിൽ കൂടുതൽ പോലീസുദ്യോഗസ്ഥർക്കെതിരെ നടപടി. ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി കെജെ ജോൺസൺ, വിജിലൻസ് ഡിവൈഎസ്പി എം പ്രസാദ് എന്നിവരെ സസ്‌പെൻഡ് ചെയ്തു. ഗുണ്ടകളുടെ സാമ്പത്തിക ഇടപാടിൽ ഡിവൈഎസ്പിമാർ ഇടനില നിന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
നേരത്തെ നാല് ഇൻസ്‌പെക്ടർമാരെയും ഒരു സബ് ഇൻസ്‌പെക്ടറെയും സസ്‌പെൻഡ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രണ്ട് ഡിവൈഎസ്പിമാർക്ക് കൂടി സസ്‌പെൻഷൻ. ഗുരുതരമായ ആരോപണങ്ങളാണ് സസ്‌പെൻഷൻ ഉത്തരവിൽ സർക്കാർ ഉന്നയിക്കുന്നത്. ജോൺസന്റെ മകളുടെ ജന്മദിനാഘോഷത്തിന് ഗുണ്ടകൾ പണപ്പിരിവ് നടത്തിയെന്നും കണ്ടെത്തിയിട്ടുണ്ട്.