അധ്യക്ഷനായാൽ ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം ഒഴിയണം, രണ്ട് പദവികൾ വഹിക്കാനാകില്ല: ദിഗ് വിജയ് സിംഗ്

digvijay

കോൺഗ്രസ് അധ്യക്ഷനായാലും രാജസ്ഥാൻ മുഖ്യമന്ത്രി പദം ഒഴിയില്ലെന്ന അശോക് ഗെഹ്ലോട്ടിന്റെ നിലപാടിനെതിരെ ദിഗ് വിജയ് സിംഗ്. അധ്യക്ഷനായാൽ ഗെഹ്ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം. രണ്ട് പദവികൾ വഹിക്കാനാകില്ലെന്ന് ദിഗ് വിജയ് സിംഗ് പറഞ്ഞു. അധ്യക്ഷനായാലും മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് സോണിയ ഗാന്ധിയോട് കഴിഞ്ഞ ദിവസം ഗെഹ്ലോട്ട് പറഞ്ഞിരുന്നു

ഗെഹ്ലോട്ട് ഇന്ന് കൊച്ചിയിലെത്തി രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും. പന്ത്രണ്ടരയോടെ ഗെഹ്ലോട്ട് കൊച്ചിയിലെത്തും. ഭാരത് ജോഡോ യാത്രയിലുള്ള രാഹുൽ ഗാന്ധിയോട് അധ്യക്ഷ പദം ഏറ്റെടുക്കാൻ ഒരിക്കൽ കൂടി ആവശ്യപ്പെടും. 

അതേസമയം തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങും. മുപ്പത് വരെ നാമനിർദേശപത്രിക സമർപ്പിക്കാം. പത്രിക പിൻവലിക്കാനുള്ള തീയതി ഒക്ടോബർ എട്ടാണ്. മത്സരമുണ്ടെങ്കിൽ 17ന് വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും 19ന് നടക്കും.
 

Share this story