കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; രണ്ട് യാത്രക്കാരിൽ നിന്ന് പിടികൂടിയത് 50 ലക്ഷത്തിന്റെ സ്വർണം

kannur

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വർണവേട്ട. രണ്ട് യാത്രക്കാരിൽ നിന്നായി അമ്പത് ലക്ഷത്തോളം രൂപ വില വരുന്ന സ്വർണം പിടികൂടി. ഷാർജയിൽ നിന്നെത്തിയ മേപ്പയ്യൂർ സ്വദേശി അബ്ദുൽ ഷബീറിൽ നിന്ന് 34.25 ലക്ഷം രൂപ വില വരുന്ന 650 ഗ്രാം സ്വർണം പിടിച്ചു. ഷാർജിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസിലാണ് ഇയാൾ വന്നത്

ശരീരത്തിൽ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം. കണ്ണൂർ സ്വദേശി സയ്യിദിൽ നിന്ന് 15 ലക്ഷം രൂപ വില മതിക്കുന്ന 301 ഗ്രാം സ്വർണമാണ് പിടികൂടിയത്. കമ്പി രൂപത്തിലാക്കിയാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്.
 

Share this story