നെടുമ്പാശ്ശേരിയിലും സ്വർണവേട്ട; 38 ലക്ഷം രൂപയുടെ സ്വർണമിശ്രിതവുമായി പാലക്കാട് സ്വദേശി പിടിയിൽ
Tue, 24 Jan 2023

നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. ഗർഭനിരോധന ഉറകളിലൊളിപ്പിച്ച് കടത്തിയ 38 ലക്ഷം രൂപ വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നുമെത്തിയ പാലക്കാട് സ്വദേശി മുഹമ്മദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടിച്ചത്. മൂന്ന് ഗർഭനിരോധന ഉറകളിലായി സ്വർണമിശ്രിതം മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്തുകയായിരുന്നു. 833 ഗ്രാം സ്വർണമാണ് പിടികൂടിയത്
കരിപ്പൂരിലും ഇന്ന് വൻ സ്വർണക്കടത്ത് പിടികൂടിയിരുന്നു. അഞ്ച് കേസുകളിൽ നിന്ന് മൂന്ന് കോടി രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. നാല് പേർ പിടിയിലായിട്ടുണ്ട്.