തൃശ്ശൂരിൽ ട്രെയിനിൽ സ്വർണക്കടത്ത്; 54 ലക്ഷം രൂപയുടെ സ്വർണവുമായി യുവാവ് പിടിയിൽ
Tue, 10 Jan 2023

തൃശ്ശൂരിൽ ട്രെയിനിൽ കടത്താൻ ശ്രമിച്ച 54 ലക്ഷത്തിന്റെ സ്വർണവുമായി യുവാവ് പിടിയിൽ. മലപ്പുറം വേങ്ങാട് സ്വദേശി മണികണ്ഠനാണ് പിടിയിലായത്. ഗർഭ നിരോധന ഉറയിൽ ദ്രവരൂപത്തിലാണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. പരശുറാം എക്‌സ്പ്രസിലാണ് സ്വർണം കടത്തിയത്. തൃശ്ശൂരിലെത്തിച്ച സ്വർണം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് പിടികൂടുകയായിരുന്നു. ഒരു കിലോയിലധികം സ്വർണമാണ് പിടിച്ചെടുത്തതെന്ന് ആർപിഎഫ് അറിയിച്ചു.