സർക്കാർ-ഗവർണർ പോര് അവസാനിക്കുന്നു; നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കും
Wed, 4 Jan 2023

സർക്കാർ-ഗവർണർ പോരിന് താത്കാലിക വിരാമമാകുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയതിന് പിന്നാലെയാണ് നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കാൻ സർക്കാർ തീരുമാനിച്ചത്
ഇതിന് മുന്നോടിയായി കേരളാ നിയമസഭയുടെ അവസാന സമ്മേളനം പിരിഞ്ഞതായി സർക്കാർ ഔദ്യോഗികമായി ഗവർണറെ അറിയിക്കും. ഗവർണറുമായി തത്കാലം പോര് വേണ്ടെന്ന നിലപാടിലാണ് സർക്കാർ. സജി ചെറിയാന്റെ സത്യപ്രതിജ്ഞക്ക് ഗവർണർ അനുമതി നൽകിയതോടെയാണ് സർക്കാരും വിട്ടുവീഴ്ചക്ക് തയ്യാറായിരിക്കുന്നത്.