ചാൻസലർ സ്ഥാനത്ത് നിന്നും നീക്കാൻ സർക്കാരിന് അധികാരമില്ല: ഗവർണർ

governor

ചാൻസലർ സ്ഥാനത്ത് നിന്നും ഗവർണറെ നീക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചാൻസലർ പദവി സംസ്ഥാന സർക്കാരിന്റെ ഔദാര്യമല്ല. ചാൻസലർമാരായി ഗവർണറെ നിയമിക്കുന്നത് ദേശീയതലത്തിലുള്ള ഉടമ്പടിയും ധാരണയുമാണ്. അത് മറികടക്കാൻ സംസ്ഥാന സർക്കാരിന് അധികാരമില്ല

ചാൻസലർ സ്ഥാനത്ത് ഗവർണറെ നിയമിക്കുന്നത് സർവകലാശാലകളുടെ സ്വയംഭരണം ഉറപ്പാക്കുന്നതിനും അനധികൃത ഇടപെടലുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ്. 1956ന് മുമ്പേ ഗവർണറാണ് സർവകലാശാലകളുടെ ചാൻസലർ. സംസ്ഥാന സർക്കാരിന്റെ ഓർഡിനൻസുമായി ബന്ധപ്പെട്ട കാര്യങ്ങൾ കോടതി തീരുമാനിക്കട്ടെ. നാണക്കേട് മറച്ചുവെക്കാനാണ് സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾ

മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിസിമാരെ നിയമിക്കാൻ നിർദേശം വരുന്നു. തന്റെ പേഴ്‌സണൽ സ്റ്റാഫിനെ താൻ തന്നെയാണ് തീരുമാനിക്കുന്നത്. ആ നിയമനങ്ങളിൽ നിയമലംഘനം ഇല്ലെന്നും ഗവർണർ അവകാശപ്പെട്ടു.
 

Share this story