ബിബിസി ഡോക്യുമെന്ററിക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Wed, 25 Jan 2023

ബിബിസി ഡോക്യുമെന്ററിക്ക് പിന്നിൽ ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ജി20 അധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുത്തതിലെ രോഷമാണ് ഇതിന് പിന്നിൽ. എന്തുകൊണ്ടാണ് ഈ സമയത്ത് ഡോക്യുമെന്ററി പുറത്തുവിടുന്നത് എന്ന് ആലോചിക്കണമെന്നും ഗവർണർ പറഞ്ഞു
സർവകലാശാല ഭേദഗതി ബിൽ രാഷ്ട്രപതിക്ക് അയക്കും. തനിക്ക് മുന്നിൽ മറ്റ് വഴികളില്ല. സർക്കാരുമായി പോരിനില്ല. നിയമനിർമാണം നടത്താനുള്ള സ്വാതന്ത്ര്യവും അധികാരവും സർക്കാരിനുണ്ട്. തെറ്റുകൾ ചോദ്യം ചെയ്യാൻ താൻ പ്രതിപക്ഷ നേതാവല്ലെന്നും ഗവർണർ പറഞ്ഞു.