ഗവർണർ ആർഎസ്എസ് സ്വയംസേവകനായി പ്രവർത്തിക്കരുതെന്ന് എം വി ഗോവിന്ദൻ

govindan

വാർത്താ സമ്മേളനം വിളിച്ച് സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വിമർശനം ഉന്നയിച്ച ഗവർണർക്കെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർ ഗവർണറായി പ്രവർത്തിക്കണം. ആർ എസ് എസ് സ്വയംസേവകനായി പ്രവർത്തിക്കരുത്. കോൺഗ്രസ്, ബിജെപി എന്നിവരുടെ പ്രതിനിധിയായി ഗവർണർ പ്രവർത്തിക്കരുത്. ഭരണഘടനാപരമായ കാര്യങ്ങൾ നിർവഹിക്കണം

ജനങ്ങൾക്ക് വേണ്ടിയാണ് സർക്കാർ ബില്ല് കൊണ്ടുവന്നത്. ഒപ്പിടാത്തത് കൊണ്ട് ഒരു ഭരണഘടനാ പ്രതിസന്ധിയുമുണ്ടാകില്ല. എന്തോ മാനസിക പ്രശ്‌നമുള്ളതു പോലെയാണ് ഗവർണർ പെരുമാറുന്നത്. കെ കെ രാഗേഷ് ചരിത്ര കോൺഗ്രസിലെ പ്രതിഷേധം അതിരു കടക്കരുതെന്ന് ആഗ്രഹിച്ചാണ് തടഞ്ഞതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
 

Share this story