ഗവർണർ മലക്കം മറിഞ്ഞു; സജി ചെറിയാൻ രാജി വെക്കേണ്ടി വരുമെന്ന് കെ മുരളീധരൻ
Wed, 4 Jan 2023

സജി ചെറിയാൻ വീണ്ടും മന്ത്രിയാകുന്നതിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. ഭരണഘടന കുന്തം കുടച്ചക്രം എന്ന് പറഞ്ഞ ആളെയാണ് വീണ്ടും മന്ത്രിയാക്കുന്നത്. ഗവർണർ മലക്കം മറിഞ്ഞു. മുഖ്യമന്ത്രിയും ഗവർണറും തമ്മിൽ എന്തോ ഓപറേഷൻ നടന്നു. രണ്ട് പേരുടെയും കളി കൊണ്ട് വിദ്യാർഥികളാണ് കുടുങ്ങിയത്. സജി ചെറിയാൻ രാജി വെക്കേണ്ടി വരുമെന്നും കെ മുരളീധരൻ പറഞ്ഞു
ഇന്ന് വൈകുന്നേരം നാല് മണിക്കാണ് സജി ചെറിയാൻ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നത്. രാജ്ഭവനിലാണ് ചടങ്ങ്. അതേസമയം പ്രതിപക്ഷം സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്‌കരിക്കുമെന്ന് നേരത്തെ അറിയിച്ചിട്ടുണ്ട്. 182 ദിവസത്തെ ഇടവേളക്ക് ശേഷമാണ് സജി ചെറിയാൻ മന്ത്രിസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത്.