ഗവർണർ-സർക്കാർ പോര്: വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കെ സുധാകരൻ

sudhakaran

ഗവർണർ-സർക്കാർ പോര് തുടരുന്ന സാഹചര്യത്തിൽ വിഷയത്തിൽ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ വിഷയത്തിൽ ഇടപെടണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെടുന്നത്. തെരുവിൽ കുട്ടികൾ തെറിവിളിക്കുന്നത് പോലെയാണ് ഇപ്പോഴത്തെ സ്ഥിതി. നാടിന്റെ സംസ്‌കാരത്തെ പോലും ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരുകൂട്ടരുടെയും വാക് പോര്

ഭീഷണിയുണ്ടെന്ന് ഗവർണർ പറയുന്നത് ഗൗരവമായി കാണണമെന്നും സുധാകരൻ പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ നിരന്തരം സർക്കാരിനെ വിമർശിക്കുന്ന ഗവർണർക്ക് മുഖ്യമന്ത്രി പിണറായി വിജയൻ അതിരൂക്ഷമായ ഭാഷയിൽ ഇന്നലെ മറുപടി നൽകിയിരുന്നു. എന്നാൽ മുഖ്യമന്ത്രി മറനീക്കി നേരിട്ട് പുറത്തുവന്നതിൽ സന്തോഷമുണ്ടെന്നാണ് ഇതിനോട് ഗവർണർ നൽകിയ മറുപടി.
 

Share this story