ഗവർണർക്ക് മാനസിക വിഭ്രാന്തി; രാജിവെച്ച് പോകുന്നതാണ് ഉചിതമെന്ന് ഇ പി ജയരാജൻ

ep

ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ വാർത്താ സമ്മേളനത്തിന് പിന്നാലെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. ഗവർണർ പദവി ദുരുപയോഗം ചെയ്യുന്നുവെന്നും ആർഎസ്എസ് പ്രചാരകന്റെ ദൗത്യമാണ് ഗവർണർ നിർവഹിക്കുന്നതെന്നും ഇ പി ജയരാജൻ തുറന്നടിച്ചു

ഗവർണർക്ക് മാനസിക വിഭ്രാന്തിയാണ്. എന്തും പറയുമെന്ന നിലയിലെത്തി. പദവിയിലിരിക്കാൻ ഗവർണർ യോഗ്യനല്ല. രാജിവെച്ച് പോകുന്നതാണ് ഉചിതം. എന്തോ വലിയ കാര്യമെന്ന പ്രതീതി ജനിപ്പിക്കാനായിരുന്നു ഗവർണറുടെ ഉദ്ദേശ്യം. പ്രായത്തിന് അനുസരിച്ച പക്വത ഗവർണർക്കില്ല. വലിയ നിലവാര തകർച്ചയാണ് ഉണ്ടായത്. 

ജനം ഗവർണറെ പരിഹാസത്തോടെ കാണുമെന്നും ഗവർണർ പദവി ഉപേക്ഷിച്ച് പോകുന്നതാണ് നല്ലതെന്നും ഇ പി ജയരാജൻ പറഞ്ഞു. തനിക്കെതിരായ പരാമർശം നിലവാര തകർച്ചയാണെന്നും ജയരാജൻ പറഞ്ഞു.
 

Share this story