തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവര്‍ണര്‍, എന്തും പറയുന്ന നില: എം വി ഗോവിന്ദന്‍

തരംതാഴുന്നതിന്റെ നെല്ലിപ്പടിയിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എന്തും പറയുന്ന നിലയിലേക്ക് ഗവര്‍ണര്‍ എത്തി. മുഖ്യമന്ത്രിക്കെതിരെ ഗവര്‍ണറുടെ കൈയില്‍ തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെ. കണ്ണൂര്‍ സര്‍വകാശാലയില്‍ പ്രതിഷേധമുണ്ടായ സമയത്ത് ഗവര്‍ണര്‍ എന്തുകൊണ്ട് പരാതി നല്‍കിയില്ലെന്നും എം വി ഗോവിന്ദന്‍ ചോദിച്ചു
ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഉപമേധാവിയാകുന്നതാണ് ഗവര്‍ണര്‍ക്ക് നല്ലതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. ആര്‍ എസ് എസ് മേധാവിയെ രഹസ്യമായി കണ്ടതിലൂടെ ഗവര്‍ണറുടെ നയം വ്യക്തമായി. പ്രോട്ടോക്കോള്‍ ലംഘിച്ച് ആര്‍എസ്എസ് നേതാവിന്റെ വീട്ടിലായിരുന്നു സന്ദര്‍ശനം. ചരിത്ര കോണ്‍ഗ്രസിലും പ്രോട്ടോക്കോള്‍ ലംഘിച്ചത് ഗവര്‍ണറാണെന്ന് എം വി ജയരാജന്‍ പറഞ്ഞു.