ചാൻസലർ ബിൽ രാഷ്ട്രപതിക്ക് അയക്കാനൊരുങ്ങി ഗവർണർ; ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചിക്കും

Governor

ചാൻസലർ ബിൽ ഗവർണർ രാഷ്ട്രപതിക്ക് അയക്കാനൊരുങ്ങുന്നു. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്നായിരുന്നു ഗവർണറുടെ പ്രതികരണം. ഇത് രാഷ്ട്രപതിക്ക് ബിൽ അയച്ചേക്കുമെന്ന സൂചനയാണ് നൽകുന്നത്. വിദ്യാഭ്യാസം കൺകറന്റ് പട്ടികയിൽ ഉള്ളതിനാൽ സംസ്ഥാനങ്ങൾക്ക് മാത്രം തീരുമാനമെടുക്കാനാകില്ല എന്നാണ് ഗവർണറുടെ നിലപാട്

അതേസമയം ബില്ലിൽ ഗവർണർ തീരുമാനം നീട്ടുകയാണെങ്കിൽ കോടതിയെ സമീപിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്. സംസ്ഥാനത്തെ 14 സർവകലാശാലകളുടെയും ചാൻസലർ സ്ഥാനത്ത് നിന്ന് ഗവർണറെ നീക്കുന്നതാണ് ബിൽ. ബില്ലിൽ നേരത്തെ രാജ്ഭവൻ നിയമോപദേശം തേടിയിരുന്നു. നിയമോപദേശം ലഭിച്ച ശേഷം ഭരണഘടനാ വിദഗ്ധരുമായി കൂടിയാലോചന നടത്തിയാകും തുടർ തീരുമാനം.
 

Share this story