വിഴിഞ്ഞം സമരക്കാരുമായി ഗവർണർ കൂടിക്കാഴ്ച നടത്തും; വിശദാംശങ്ങൾ ആവശ്യപ്പെട്ടു

governor

വിഴിഞ്ഞം സമരക്കാരുമായി ഗവർണർ കൂടിക്കാഴ്ച നടത്തും. സമരത്തിന്റെ വിശദാംശങ്ങൾ നൽകാൻ പ്രതിഷേധക്കാരോട് ഗവർണർ ആവശ്യപ്പെട്ടു. ഇന്ന് ഡൽഹിയിലേക്ക് പോകുന്നതിന് മുമ്പായാണ് കൂടിക്കാഴ്ച. ഈ മാസം കേരളത്തിലേക്ക് ഗവർണർ മടങ്ങി വരില്ല. അടുത്ത മാസം ആദ്യമാകും ഗവർണർ ഇനി തിരികെ എത്തുക

സർക്കാരുമായുള്ള തർക്കം തുടരുന്നതിനിടെ നിയമസഭ പാസാക്കിയ 11 ബില്ലുകളിൽ അഞ്ചെണ്ണത്തിൽ ഗവർണർ ഒപ്പിട്ടു. വകുപ്പു സെക്രട്ടറിമാർ വിശദീകരണം നൽകിയ ബില്ലുകളിലാണ് ഒപ്പിട്ടത്. അതേസമയം ലോകായുക്ത, സർവകലാശാല ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ പറഞ്ഞിരുന്നു. ഇതൂകൂടാതെ നാല് ബില്ലുകളിലും തീരുമാനം നീളുകയാണ്.
 

Share this story