മുഖ്യമന്ത്രിക്കെതിരായ തെളിവുകൾ പുറത്തുവിടുമെന്ന് ഗവർണർ; അസാധാരണ വാർത്താ സമ്മേളനം ഇന്ന്

Governor

മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ തെളിവുകൾ പുറത്തുവിടുമെന്ന് അറിയിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിളിച്ച വാർത്താ സമ്മേളനം ഇന്ന്. സർക്കാരും ഗവർണറും തമ്മിലുള്ള പോര് രൂക്ഷമാകുന്നതിനിടെ അസാധാരണ സംഭവ വികാസങ്ങളാണ് രാജ് ഭവനിൽ നിന്നും നടക്കുന്നത്.

രാവിലെ 11.45നാണ് ഗവർണറുടെ വാർത്താ സമ്മേളനം. ചരിത്ര കോൺഗ്രസിനിടെ നടന്ന പ്രതിഷേധത്തിലെ ഗൂഢാലോചനയെ കുറിച്ചുള്ള വീഡിയോ ദൃശ്യങ്ങളും മുഖ്യമന്ത്രി അയച്ച കത്തുകളും പുറത്തുവിടാനാണ് രാജ്ഭവന്റെ നീക്കം. ചരിത്രത്തിൽ ആദ്യമായാണ് കേരളാ ഗവർണർ സ്ഥാനത്തിരിക്കുന്ന ആൾ ഈ രീതിയിലേക്ക് ഇടപെടൽ നടത്തുന്നത്

മുഖ്യമന്ത്രി തന്നോട് പല ആനുകൂല്യങ്ങളും ചോദിച്ചിട്ടുണ്ടെന്നൊക്കെയാണ് ഗവർണറുടെ അവകാശവാദം. മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിക്കുന്നത് അത്യപൂർവ സംഭവമാണ്. ചരിത്ര കോൺഗ്രസിൽ തനിക്കെതിരെ നടന്ന അക്രമത്തിൽ മുഖ്യന്ത്രിയുടെ പങ്ക് അടക്കം വെളിപ്പെടുത്തുമെന്നാണ് ഗവർണറുടെ മുന്നറിയിപ്പ്. എന്നാൽ സർക്കാരോ സിപിഎമ്മോ ഇതിനെ കാര്യമായി പരിഗണിക്കുന്നില്ലെന്നതാണ് കൗതുകകരം.
 

Share this story