ആഭ്യന്തര വകുപ്പിന്റെ ചുമതല ആർക്കാണെന്ന് ഗവർണർ; സർക്കാരുമായുള്ള പോര് രൂക്ഷമാകുന്നു

governor

സർക്കാർ-ഗവർണർ പോര് കൂടുതൽ രൂക്ഷമാകുന്നു. മുഖ്യമന്ത്രിയുടെ കടുത്ത ഭാഷയിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തുവന്നു. ഗവർണർ പദവിയെ അപകീർത്തിപ്പെടുത്താനാണ് സംസ്ഥാന സർക്കാരിന്റെ ശ്രമം. കണ്ണൂരിൽ വെച്ച് മൂന്ന് വർഷം മുമ്പ് തനിക്ക് നേരെ വധശ്രമമുണ്ടായി. ഈ സംഭവത്തിൽ പോലീസ് കേസെടുത്തില്ല. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ളത് ആരാണെന്നും ഗവർണർ ചോദിച്ചു

ഇന്നലെ ഗവർണർക്കെതിരെ അതിരൂക്ഷ വിമർശനമാണ് മുഖ്യമന്ത്ര നടത്തിയത്. ഗവർണർ പറഞ്ഞതിൽപ്പരം അസംബന്ധം പറയാൻ ആർക്കും കഴിയില്ലെന്നും ഇരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം നോക്കാതെ എന്തും പറയാൻ ഗവർണർക്ക് എന്താണ് അധികാരമെന്നും പിണറായി ചോദിച്ചിരുന്നു. മുഖ്യമന്ത്രിയോട് ചോദിച്ചിട്ടാണോ സ്റ്റാഫിന്റെ ബന്ധു അപേക്ഷ കൊടുക്കുക. പിശക് ഉണ്ടെങ്കിൽ പരിശോധിക്കട്ടെ, പിശക് ചെയ്തവർ അനുഭവിക്കുകയും ചെയ്യട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു

കേന്ദ്രത്തിൽ ഉയർന്ന പദവി പ്രതീക്ഷിച്ചായിരുന്നു സംസ്ഥാന സർക്കാരിനെതിരായ ഗവർണറുടെ വിമർശനങ്ങളെന്നും മുഖ്യമന്ത്രി തുറന്നടിച്ചു. നിയമപരമായി പാസാക്കുന്ന ബില്ലുകളിൽ ഗവർണർക്ക് ഒപ്പിടാൻ തടസ്സം ഉണ്ടാകേണ്ട. അതിൽ സർക്കാരിന് ആശങ്കയില്ലെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
 

Share this story