ഗവർണറുടെ വാർത്താ സമ്മേളനം കോഴി കോട്ടുവാ ഇട്ട പോലെ: കാനം രാജേന്ദ്രൻ

kanam

ഗവർണറുടെ വാർത്താസമ്മേളനം കോഴി കോട്ടുവാ ഇട്ടതു പോലെയാണെന്ന പരിഹാസവുമായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. വളരെ ബാലിശമായ വാദങ്ങളാണ് ആരിഫ് മുഹമ്മ?ദ് ഖാൻ ഉന്നയിക്കുന്നത്. ഗവർണറുടെ അവകാശങ്ങളെ പറ്റി ഭരണഘടനയിൽ വ്യക്തമായി പറയുന്നുണ്ട്. ഗവർണർ പറയുന്നത് നടപ്പിലാക്കുകയല്ല സർക്കാരിന്റെ ചുമതല. ഭരണഘടനാ സ്ഥാപനങ്ങൾ തമ്മിലുള്ള കാത്തിടപാട് പുറത്തുവിട്ടത് ഏത് വകുപ്പ് പ്രകാരമാണെന്ന് അദ്ദേഹം വ്യക്തമാക്കണം. ഗവർണർ ഭരണഘടന ലംഘിച്ചിരിക്കുകയാണെന്നും കാനം രാജേന്ദ്രൻ ആരോപിച്ചു

അതേസമയം, സർവകലാശാല നിയമനങ്ങൾ മാനദണ്ഡങ്ങൾ ലംഘിച്ച് നടത്താൻ മുഖ്യമന്ത്രി ശ്രമിച്ചെന്ന് ഗവർണർ വെളിപ്പെടുത്തിയ സാഹചര്യത്തിൽ സത്യപ്രതിജ്ഞാ ലംഘനവും സ്വജനപക്ഷപാതവും നടത്തിയ മുഖ്യമന്ത്രിക്ക് അധികാരത്തിൽ തുടരാൻ യോഗ്യതയില്ലെന്ന് കെപിസിസി പ്രസിഡൻറ് കെ സുധാകരൻ പറഞ്ഞു. കോൺഗ്രസ് ഉന്നയിച്ച ആരോപണങ്ങൾ ശരിവയ്ക്കുന്നതാണ് ഗവർണറുടെ തുറന്ന് പറച്ചിൽ

ചരിത്ര കോൺഗ്രസ് പരിപാടിക്കിടെ തനിക്കെതിരെയുണ്ടായ ആക്രമം ഗവർണർ തുറന്ന് പറഞ്ഞിട്ടും പൊലീസ് കേസെടുത്ത് അന്വേഷണം നടത്താൻ തയ്യാറാകാതിരുന്നത് ഗൗരവതരമായ കുറ്റമാണ്. ചട്ടവിരുദ്ധ നിയമനങ്ങളിൽ അന്വേഷണം വേണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

Share this story