ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി

Veena

ഗവ. ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർ ബിരുദം സ്വീകരിച്ചു; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളജിൽ പരീക്ഷ ജയിക്കാത്തവർ ബിരുദം നേടിയെന്ന ആരോപണത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നിർദേശം. കഴിഞ്ഞ ദിവസം നടന്ന ബിഎഎംഎസ് ബിരുദദാന ചടങ്ങുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് ഇതുസംബന്ധിച്ച് അന്വേഷണം നടത്തി അടിയന്തര റിപ്പോർട്ട് നൽകാനാണ് മന്ത്രി നിർദേശിച്ചിരിക്കുന്നത്

ഹൗസ് സർജൻസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് കഴിഞ്ഞ ദിവസം കോളജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചത്. ഇതിൽ ഗൗൺ അണിഞ്ഞ് പ്രതിജ്ഞ ചൊല്ലിയ ഏഴ് പേർ പരീക്ഷ പാസാകാത്തവരാണെന്നാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ കോളജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പിന്നാലെയാണ് മന്ത്രിയും റിപ്പോർട്ട് തേടിയത്.
 

Share this story