നിഷാമിന് വധശിക്ഷ നൽകണമെന്ന സർക്കാരിന്റെ ഹർജി; സുപ്രീം കോടതി നോട്ടീസ് അയച്ചു

nisham

തൃശ്ശൂരിലെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാമിന് വധശിക്ഷ നൽകണമെന്ന സംസ്ഥാനത്തിന്റെ ഹർജിയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. ചന്ദ്രബോസിന്റേത് അതിക്രൂരമായ കൊലപാതകമാണെന്ന് സംസ്ഥാനത്തിന്റെ ഹർജിയിൽ പറയുന്നു. നിഷാമിനെ ജയിലിൽ തന്നെ ഇടാനുള്ള അധികാരം സർക്കാരിനുണ്ടെന്നും സുപ്രീം കോടതി ഹർജി പരിഗണിക്കുന്നതിനിടെ പറഞ്ഞു

നിഷാമിന്റെ ജീവപര്യന്തം വധശിക്ഷയായി ഉയർത്തണമെന്ന സർക്കാരിന്റെ ആവശ്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്നാണ് സുപ്രീം കോടതിയെ സമീപിച്ചത്. ജീവപര്യന്തം തടവിന് പുറമെ വിവിധ വകുപ്പുകളിലായി 24 വർഷം തടവും 80.30 ലക്ഷം രൂപ പിഴയുമാണ് തൃശ്ശൂർ സെഷൻസ് കോടതി മുഹമ്മദ് നിഷാമിന് വിധിച്ചത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെക്കുകയായിരുന്നു. പിഴയിൽ 50 ലക്ഷം രൂപ ചന്ദ്രബോസിന്റെ കുടുംബത്തിന് നൽകാനും വിധിയിൽ നിർദേശമുണ്ട്.
 

Share this story