ഒഴിവാക്കാനായി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നു: ഷാരോൺ വധക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

sharon

പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു. നെയ്യാറ്റിൻകര സെഷൻസ് കോടതിയിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. കാമുകനായിരുന്ന ഷാരോണിനെ ഒഴിവാക്കാൻ ഒന്നാം പ്രതി ഗ്രീഷ്മ കഷായത്തിൽ വിഷം കലർത്തി കൊന്നു എന്നാണ് കുറ്റപത്രത്തിൽ പറയുന്നത്

ഗ്രീഷ്മയെ അറസ്റ്റ് ചെയ്ത് 85ാം ദിവസമാണ് കുറ്റപത്രം നൽകിയിരിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റങ്ങൾക്ക് പുറമെ വിഷം നൽകാനായി പ്രലോഭിപ്പിച്ച് ഒരു സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതിന് 364ാമത് വകുപ്പും പോലീസ് ചുമത്തിയിട്ടുണ്ട്. തെളിവ് നശിപ്പിച്ചതിന് ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാരൻ നായർ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കി

കഴിഞ്ഞ ഒക്ടോബർ 14നാണ് തമിഴ്‌നാട് പളുകലിലുള്ള വീട്ടിൽ വെച്ച് ഷാരോണിന് ഗ്രീഷ്മ വിഷം നൽകുന്നത്. ആസ്വാസ്ഥ്യമുണ്ടായ ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 25ന് മരിക്കുകയുമായിരുന്നു.
 

Share this story