ഡൽഹിയുമായി അര നൂറ്റാണ്ട് നീണ്ട ബന്ധം; ഇത് കേരളത്തിന്റെ വികസനത്തിന് ഉപയോഗപ്പെടുത്തും: കെവി തോമസ്
Thu, 26 Jan 2023

കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ചുമതലയേറ്റ കെവി തോമസ് ഡൽഹി കേരള ഹൗസിൽ നടന്ന റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയർത്തി. ഡൽഹിയുമായി അരനൂറ്റാണ്ട് നീണ്ട ബന്ധമാണുള്ളത്. അത് കേരളത്തിനായി ഉപയോഗപ്പെടുത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന് അനുസരിച്ച് പ്രവർത്തിക്കും. കെ റെയിൽ പദ്ധതിക്കായി പരിശ്രമം തുടരുമെന്നും കെ വി തോമസ് അറിയിച്ചു.
പദവി സംബന്ധിച്ച വിവാദങ്ങളിൽ പ്രതികരിക്കാനില്ല. അതിൽ കാര്യമില്ല. അനിൽ ആന്റണി കഴിവുള്ള ചെറുപ്പക്കാരനാണ്. വിവാദങ്ങളിൽ വ്യക്തിപരമായ പ്രതികരണത്തിനില്ല. വികസന കാര്യത്തിൽ പ്രധാനമന്ത്രിക്കും കേരളത്തിനും യോജിച്ച നിലപാടാണെന്നും കെ വി തോമസ് പറഞ്ഞു.